കുട്ടികളിൽ രോഗങ്ങൾ (Disease in kids) ഇടയ്ക്കിടെ ഉണ്ടാകുന്നത് എന്തുകൊണ്ട്

Kids Health

വളരെ കുറഞ്ഞ രോഗപ്രതിരോധശേഷിയുമായാണ് (Immunity) കുഞ്ഞുങ്ങൾ ജനിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളിൽ രോഗങ്ങൾ (Disease in kids) വരാനുള്ള സാധ്യത വളരെ കൂടുതലാണ്. സാധാരണയായി കുട്ടികൾക്ക് വർഷത്തിൽ നാലു മുതൽ പത്തു തവണ വരെയെങ്കിലും അസുഖങ്ങൾ പിടിപെടാറുണ്ടെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. കുട്ടികളിലെ രോഗപ്രതിരോധശേഷി (Immunity) ജനിച്ചയുടൻ തന്നെ മെച്ചപ്പെടാൻ തുടങ്ങും. അവർ വളരുന്നതിനനുസരിച്ച് രോഗപ്രതിരോധശേഷി (Immunity) മെച്ചപ്പെടുകയും അസുഖങ്ങളുടെ എണ്ണം കുറഞ്ഞുവരികയും ചെയ്യും. സ്കൂൾ പ്രായമാകുമ്പോഴേക്കും അവർക്കുണ്ടാകുന്ന അസുഖങ്ങളുടെ നിരക്ക് ഒരു മുതിർന്ന വ്യക്തിക്കുണ്ടാകുന്ന അസുഖങ്ങളുടെ നിരക്കിന് സമാനമാകുന്നതാണ്.

എന്താണ് രോഗപ്രതിരോധശേഷി (Immunity)

കോശങ്ങളുടെയും ടിഷ്യുളുടെയും അവയവങ്ങളുടെയും സങ്കീർണ്ണമായ ഒരു ശൃംഖലയാണ് രോഗപ്രതിരോധ സംവിധാനം (immune system). ഇവ ഒരുമിച്ച് നമ്മുടെ ശരീരത്തെ  അണുബാധകളോടും രോഗങ്ങളോടും പോരാടാൻ സഹായിക്കുന്നു. നമ്മുടെ ശരീരത്തിൽ വൈറസ് അല്ലെങ്കിൽ ബാക്ടീരിയ പോലുള്ള അണുക്കൾ കടന്നു കയറുകയും ആക്രമിക്കുകയും ചെയ്യും ഇതിനെയാണ് അണുബാധ എന്നുപറയുന്നത്. നമ്മുടെ രോഗപ്രതിരോധ സംവിധാനം (immune system) ഈ രോഗാണുക്കളെ പ്രതിരോധിക്കുകയും നമ്മുടെ ശരീരത്തെ അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

കുട്ടികളുടെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം

കുട്ടികളിൽ അണുബാധ (kids infections) പ്രധാനമായും രണ്ടുതരത്തിലുണ്ട്. ബാക്ടീരിയയിലൂടെയും വൈറസിലൂടെയും. ബാക്ടീരിയ വഴി ഉണ്ടാകുന്ന അണുബാധകളെ ബാക്ടീരിയൽ ഇൻഫെക്ഷൻ എന്നും, വൈറസ് മൂലമുൻണ്ടാകുന്ന അണുബാധകളെ വൈറൽ ഇൻഫെക്ഷൻ എന്നും വിളിക്കുന്നു. ഇടയ്ക്കിടയ്ക്ക് അസുഖങ്ങളുണ്ടാകുന്ന ഭൂരിഭാഗം കുട്ടികൾക്കും സാധാരണയായി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാറില്ല. അവർ ആരോഗ്യമുള്ള മറ്റു കുട്ടികളെപ്പോലെ തന്നെ വളരുകയും ചെയ്യും. കുട്ടികൾക്ക് മരുന്നുകൾ പോലെ തന്നെ പ്രധാനമാണ് ഉറക്കവും ശരിയായ പോഷണവും. ഇവ രണ്ടും നിങ്ങളുടെ കുട്ടികൾക്ക് ശരിയായ അളവിൽ കിട്ടുന്നുണ്ടെയെന്ന് പ്രത്യേകം ശ്രേധിക്കേണ്ടതാണ്.

കുട്ടികളിൽ ആവർത്തിച്ചുള്ള രോഗങ്ങൾ (Disease in kids) തടയുന്നതിന് ആരോഗ്യകരമായ ഭക്ഷണങ്ങൾ മരുന്നുകൾ പോലെ തന്നെ വളരെ പ്രധാനമാണ്

കുട്ടികളിൽ രോഗങ്ങൾ (Disease in kids) ആവർത്തിച്ചുണ്ടാകുന്നത്തിന്റെ കാരണം പലപ്പോഴും വളരെ ലളിതമായിരിക്കും.  ഡെകെയർ സെൻറുകളിലും മറ്റും കുട്ടികൾ ഒരുമിച്ച് കളിക്കുകയും, പരസ്പരം സ്പർശിക്കുകയും, കളിപ്പാട്ടങ്ങളും വസ്തുക്കളും ഒരുമിച്ച് ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഇത് രോഗാണുക്കൾ പടരുന്നതിന് ഇടയാക്കുന്നു. ചില വൈറസുകൾ മണിക്കൂറുകളോ ദിവസങ്ങളോ തന്നെ വസ്തുക്കളുടെ പ്രതലങ്ങളിൽ ജീവിക്കാൻ കഴിയുന്നവയാണ്. കുട്ടികൾക്ക് മുതിർന്നവരെ അപേക്ഷിച്ച് സമ്പർക്കം വളരെ കൂടുതലായതുകൊണ്ടു തന്നെ അവർക്ക് അസുഖങ്ങൾ പിടിപെടുന്ന എണ്ണവും കൂടുതലായിരിക്കും. മൂക്കൊലിപ്പ്, ആസ്മ, ശ്വാസകോശസംബന്ധമായ അണുബാധകൾ എന്നിവക്ക് സിഗരറ്റ് പുക കാരണമായിത്തീരാറുണ്ട്. അതുകൊണ്ടുതന്നെ സിഗരറ്റ് പുകയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുക എന്നത് വളരെ പ്രധാനമാണ്. 

കുട്ടികളിൽ രോഗങ്ങൾ (Disease in kids) ആവർത്തിച്ചുണ്ടാകുന്നതിന്നുള്ള മറ്റൊരു കാരണം തലയോട്ടി, സൈനസ്, ചെവി, എന്നിവിടങ്ങളിലെ അസ്ഥികളുടെ ഘടനാപരമായ വ്യത്യാസങ്ങളാണ്. ഇത്‌ ചിലപ്പോൾ പാരമ്പര്യമായി ലഭിച്ചതാവാം. ഇങ്ങനെയുള്ള വ്യത്യാസങ്ങൾ കാരണം മൂക്കിലും ചെവിയിലും അഴുക്കുകൾ അടിഞ്ഞുകൂടുകയും അവിടെ ബാക്ടീരിയകൾ വളരുകയും ചെയ്യുന്നു. ഇതു  രോഗങ്ങൾക്ക് കാരണമായിത്തീരുന്നു. കുട്ടികൾ വളരുന്നതിനനുസരിച്ച് അവരുടെ ഇത്തരം പ്രശ്നങ്ങൾ മിക്കവാറും മെച്ചപ്പെടാറുണ്ട്.

മൂക്കൊലിപ്പ്, ശ്വാസംമുട്ടൽ എന്നിവ തുടരെ ഉണ്ടാകുന്നത് അലർജിയോ ആസ്മയോ  കാരണമാകാം. അലർജികൾ മൂക്കിനുള്ളിൽ വീക്കം ഉണ്ടാക്കുകയും അവ ഏറെ കാലം നീണ്ടുനിൽക്കുകയും ചെയ്യും. ഇത്തരത്തിൽ മൂക്കിലെയും സൈനസ്കളുടെയും സാധാരണ പാതകൾ വീർക്കുന്നത് വഴി അവിടെ ബാക്ടീരിയകൾ വളരുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. അലർജി മൂലം ഉണ്ടാകുന്ന അണുബാധകൾ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

നേരിയ വൈറൽ അണുബാധയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സ്ഥിരമായ ചുമയും ശ്വാസതടസ്സവും ചിലപ്പോൾ ആസ്മയുടെ ലക്ഷണവും ആകാം. അതുപോലെ കടുത്ത ജലദോഷം കാരണം ഉണ്ടായ ന്യുമോണിയ എന്ന് നമ്മൾ തെറ്റിദ്ധരിക്കുന്നത് അസ്മയകനുള്ള സാധ്യതയുണ്ട്. ഇത്തരം കുട്ടികൾക്ക് അണുബാധയ്ക്കുള്ള മരുന്നുകൾക്ക് പുറമേ ആസ്മയ്ക്കുള്ള മരുന്നുകളും നൽകേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളിലെ ചെറിയ വൈറൽ അണുബാധകൾ, സങ്കീർണവും കഠിനവുമായ ബാക്ടീരിയൽ അണുബാധകളായി മാറുന്നത് തികച്ചും ആശങ്കാകുലമാണ്. രക്തത്തിലെ അണുബാധയും ന്യുമോണിയയും ഇതിന് ഉദാഹരണങ്ങളാണ്. കാലക്രമേണ അസാധാരണമായി അണുബാധകളുടെ എണ്ണം വർധിച്ചു വരുന്നതു മുന്നറിയിപ്പായി കാണണം. നിങ്ങൾക്ക് പാരമ്പര്യമായി അലർജിയോ ആസ്മയോ ഉണ്ടെങ്കിൽ അത് നിങ്ങളുടെ കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറോട് പറയുകയും ചെയ്യുക.

കുട്ടികളിൽ രോഗങ്ങൾ (Disease in kids) ഇടക്കിടെ ഉണ്ടാകുന്നതു തടയാൻ എന്തൊക്കെ ചെയ്യാം

  1. കുട്ടിക്കാലത്തെ കുത്തിവയ്‌പ്പുകൾ കൃത്യമായി എടുക്കുക എന്നത് കുട്ടികൾക്ക് രോഗങ്ങൾ (Disease in kids) വരുന്നത് തടയുന്നതിനുള്ള ഏറ്റവുംപ്രധാനപ്പെട്ട ഒരു മാർഗമാണ്.
  2. കുട്ടികളുടെ കൈകളും നിങ്ങളുടെ കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് നേരം കൈകൾ കഴുകാവുന്നതാണ്. തുമ്മുകയോ ചുമക്കുകയോ ചെയ്തശേഷം ഉടൻ തന്നെ കൈകൾ കഴുകേണ്ടതാണ്.
  3. നിങ്ങൾക്ക് പുകവലിക്കുന്ന ശീലമുണ്ടെങ്കിൽ ആ ശീലം നിർത്തുന്നതാണുചിതം. പുകവലി ശീലം പൂർണമായി ഉപേക്ഷിക്കുന്നതുവരെ നിങ്ങളുടെ വീടിനു പുറത്തോ വാഹനങ്ങളുടെ വെളിയിലോ മാത്രം പുകവലിക്കുക. കുട്ടിയുടെ അടുത്തു നിന്നും മാറി മറ്റൊരു റൂമിൽ പോയി പുകവലിച്ചതുകൊണ്ടോ എയർ ഫിൽറ്ററുകൾ ഉപയോഗിച്ചതുകൊണ്ടോ കുട്ടി പുക ശ്വസിക്കുന്നത് ഒഴിവാക്കാൻ കഴിയില്ല.

പനിയും ശാരീരിക അസ്വസ്ഥതകളും മാറുന്നതുവരെ കുട്ടികൾക്ക് പൂർണ വിശ്രമം നൽകുക. ഒരു സാധാരണ വൈറസ് അണുബാധയുടെ ആദ്യത്തെ അഞ്ചു ദിവസം ഏറ്റവും കടുപ്പമേറിയതാണ്. ചെറിയ തുടർ ലക്ഷണങ്ങൾ രണ്ടു മൂന്ന് ആഴ്ചകൾ വരെ നീണ്ടുനിന്നേക്കാം. ഇതിനൊപ്പം നീണ്ടുനിൽക്കുന്ന ചുമയുടെ ശരാശരി ദൈർഘ്യം 18 ദിവസം ആണ്. ഈ ദിവസങ്ങളിൽ സ്കൂൾ, പാർക്കുകൾ, പാർട്ടികൾ, സ്പോർട്സ് തുടങ്ങിയവ ഒഴിവാക്കുന്നതാണ് ഉത്തമം.

തുടരെയുള്ള ജലദോഷം അല്ലെങ്കിൽ മറ്റു വൈറൽ രോഗങ്ങൾ എന്നിവ പെട്ടെന്ന് മാറുന്നതിനുള്ള  ചികിത്സകളൊന്നുമില്ല. ചെവിയിലുണ്ടാകുന്ന അണുബാധ, സൈനസ് അണുബാധ, ന്യൂമോണിയ തുടങ്ങിയ പ്രശ്നങ്ങളൊന്നും തന്നെയില്ലെങ്കിൽ ആൻറിബയോട്ടിക്കുകൾ (Antibiotics) ഉപയോഗിക്കേണ്ടതിന്റെ  ആവശ്യമില്ല. കുട്ടികളിൽ ഉണ്ടാകുന്ന രോഗങ്ങൾ ചെറിയ കാലത്തേക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നവയാണെങ്കിലും പ്രതിരോധശേഷി വളർത്തുന്നതിന് ഏറ്റവും നല്ല സമയം കുട്ടിക്കാലം തന്നെയാണ്.

Leave a Comment